play-sharp-fill
നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസിൽ യുവാവ് അറസ്റ്റിൽ ; കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ വിക്കി തഗ്ഗിനായ് അന്വേഷണം ഊർജിതമാക്കി പോലീസ്

നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസിൽ യുവാവ് അറസ്റ്റിൽ ; കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ വിക്കി തഗ്ഗിനായ് അന്വേഷണം ഊർജിതമാക്കി പോലീസ്

എറണാകുളം :  നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചകേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി വിനീത് തമ്പിയാണ് അറസ്റ്റിലായത്. എറണാകുളത്തെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

2022-ൽ ആണ് കേസിനാസ്പദമായ സംഭവം. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പ്രതികളെ പാലക്കാട് ചന്ദ്രനഗറിൽ വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 20 ഗ്രാം മെത്തഫിറ്റമിൻ, കത്തി, തോക്ക് എന്നിവ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ പിടിയിലായ പ്രതിക്കൊപ്പം കേസിൽ ആലപ്പുഴ സ്വദേശിയായ യൂടൂബർ വിക്കി തഗ് എന്ന വിഘ്നേഷും അറസ്റ്റിലായിരുന്നു.

ഈ കേസന്വേഷണം  നടത്തിവരുന്നതിനിടയിലാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത്, എന്നാൽ കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ ഒളിവിൽ പോയത്. കേസിലെ മറ്റൊരു പ്രതിയായ വിക്കി തഗ്ഗിനെ കൂടി പിടികൂടിയാൽ മാത്രമേ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് അറിയാൻ സാധിക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് വിഘ്നേഷ് വേണു എന്ന വിക്കി തഗ് , പ്രതിയെ പിടികൂടാൻ കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ്, എ എസ് പി അശ്വതി ജിജി ഐ പി എസ്, കസബ ഇൻസ്പെക്ടർ വി വിജയരാജ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ എസ് ഐ ഹർഷാദ്.എച്ച്, എ എസ് ഐ മാരായ സുനിൽ, രജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ്. ആർ,ഷനോസ് എസ്, ലൈജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.