video
play-sharp-fill

Saturday, May 17, 2025
HomeCrimeമുത്തശ്ശിയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി ; വീണ്ടും കമ്പിവടി കൊണ്ട് മുത്തശ്ശിയുടെ തലയടിച്ചു പൊളിച്ചു ,...

മുത്തശ്ശിയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി ; വീണ്ടും കമ്പിവടി കൊണ്ട് മുത്തശ്ശിയുടെ തലയടിച്ചു പൊളിച്ചു , കൊച്ചുമകൻ അറസ്റ്റിൽ

Spread the love

കടുവുങ്കൽ : മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കൊച്ചുമകൻ വീണ്ടും മുത്തശ്ശിയെ ആക്രമിച്ചു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുവുങ്കൽ സ്വദേശി അഖിൽകൃഷ്ണ(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മുത്തശ്ശിയെ വീണ്ടും കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ചെറുമകൻറെ ആക്രമണത്തിൽ പരിക്കേറ്റ മീനാക്ഷിയമ്മയെ വള്ളികുന്നത്തെ തോപ്പിൽഭാസി മെമ്മോറിയൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് പ്രതിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യലഹരിയിൽ മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ചതിന് മാർച്ച് അഞ്ചിന്‌ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനാക്ഷിയമ്മയെ വീടിനുമുന്നിലും വഴിയിലും വെച്ച് മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മീനാക്ഷിയമ്മയെ കൂടാതെ പ്രതിയുടെ അച്ഛന്റെ ജ്യേഷ്ഠസഹോദരനായ മണിയൻപിള്ള(72)യെയും പ്രതിയും അമ്മയും ചേർന്ന് മർദിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments