ക്രിമിനൽ കേസിൽ പ്രതിയായതോടെ വീട്ടിൽക്കയറരുതെന്ന് പറഞ്ഞു ; ഭാര്യാ സഹോദരനെ കിണ്ടി കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ

Spread the love

ആലപ്പുഴ : ഭാര്യാ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാപ്പ കേസിൽ പോലീസ് നാടുകടത്തിയ ആലപ്പുഴ വലിയമരം പരുത്തിപ്പള്ളി വീട്ടില്‍ വിച്ചു ചന്ദ്രൻ (21) ആണ് പിടിയിലായത്.

വിച്ചുവിന്റെ ഭാര്യയുടെ സഹോദരൻ ആലപ്പുഴ എ.എൻ.പുരം വാർഡില്‍ തിരുവമ്ബാടി പത്മാലയം വീട്ടില്‍ പ്രണവിനെ (23) ആക്രമിച്ച കേസിലാണ് അറസ്റ്റ്. 15-നു പുലർച്ചെ ഒന്നോടെയാണ് സംഭവം.

വിച്ചു നിരന്തരം ക്രിമിനല്‍ക്കേസില്‍പ്പെടുന്നതിനാല്‍ ഇനി വീട്ടില്‍ വരരുതെന്ന് പ്രണവ് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, എസ്.ഐ.മാരായ ബി.ആർ. ബിജു, മോഹൻകുമാർ, സീനിയർ സി.പി.ഒ.മാരായ വിപിൻ ദാസ്, ശ്യാം, സി.പി.ഒ.മാരായ അഖില്‍ വിശ്വാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസം റിമാൻഡുചെയ്തു.