വിവാഹം സ്ഥിരമായി മുടങ്ങുന്നു; അന്വേഷണം ചെന്നെത്തിയത് സഹപാഠിയില്‍; ഒടുവില്‍ അറസ്റ്റ്; വിവാഹത്തിന് ശ്രമിക്കരുതെന്ന് ഭീഷണി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റില്‍.

ഓടനാവട്ടം വാപ്പാലപുരമ്ബില്‍ അരുണ്‍ ആണ് അറസ്റ്റിലായത്. അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ മുടക്കിയ കേസിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുട‌ര്‍ന്നുള്ള അന്വേഷണത്തിലാണ് അരുണ്‍ അറസ്റ്റിലായത്.

വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തിയാണ് അരുണ്‍ ആലോചനകള്‍ മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ കല്യാണാലോചനകള്‍ മുടക്കിയിരുന്നത്.

എന്നാല്‍ ഒന്നിച്ച്‌ പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി വെളിപ്പെടുത്തി. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മറ്റൊരു വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി വെട്ടുകത്തിയുമായിട്ടാണ് നടന്നിരുന്നതെന്നും പൂയപ്പള്ളി എസ്.എച്ച്.ഒ. രാജേഷ് പറയുന്നു. യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം പ്രതി സമ്മതിച്ചതായും പോലീസ് പറയുന്നു.