കോൾ ചെയ്യാനെന്ന വ്യാജേന ഫോണ്‍ വാങ്ങി കടന്നുകളയും; നഗരത്തിലെ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം; സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവും യുവതിയും പിടിയിൽ

Spread the love

കൊച്ചി: ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവും യുവതിയും പിടിയിൽ. കാസർകോട് സ്വദേശി അലി അഷ്ക്കർ തൃശൂർ സ്വദേശിനി ആൻമേരി എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്‍റെ പിടിയിലായത്.

കൊച്ചി നഗരത്തിലെ ഹോട്ടലുകളും, ബേക്കറികളും കേന്ദ്രീകരിച്ചാണ് അലി അഷ്ക്കറിന്‍റെയും ആൻമേരിയുടെയും കവർച്ച. ഇതര സംസ്ഥാനക്കാരനായ ബേക്കറി ജീവനക്കാരന്‍റെ ഫോണ്‍ കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്

സാധാരണക്കാരെ പോലെ ബേക്കറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്പോഴാണ് കവർച്ച. ബേക്കറി ജീവനക്കാരനിൽ നിന്നും കോൾ ചെയ്യാനെന്ന വ്യാജേന ഫോണ്‍ വാങ്ങിയ ശേഷം ഇരുവരും കടന്നു കളയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നേരത്തെ വാഹന മോഷണ കേസിലും അലി അഷ്ക്കർ പിടിയിലായിരുന്നു. പ്രതികൾ മറ്റു വ്യാപാര സ്ഥാപനങ്ങളിലും സമാന രീതിയിൽ കവർച്ച നടത്തിയതായാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.