
സ്വന്തം ലേഖകൻ
പാലക്കാട്: ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നര്‍മദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ പഠിച്ച്, ദുബായില്‍ ഫ്‌ലൈ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു.