കല്പറ്റ: എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു.
വയനാട് അമ്പലവയലിലാണ് സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സിംഗിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.
കൗണ്‍സലര്‍ ഉടൻതന്നെ ഇക്കാര്യം പ്രധാന അദ്ധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകൻ അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.