ട്യൂഷനായി വിളിച്ചുവരുത്തി എട്ടുവയസുകാരിയെ പീ‌ഡിപ്പിച്ചു; 48കാരിക്ക് 20 വര്‍ഷം കഠിനതടവ്

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: ട്യൂഷനെത്തിയ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരിക്ക് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് തിരുവില്വാമല സ്വദേശിനി ഷീലയെ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴയടക്കാത്ത പക്ഷം പത്ത് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

2017 ലാണ് കേസിന്നാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി.

പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ്കുമാര്‍ ഹാജരായി.