
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
സ്വന്തം ലേഖിക
കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ.
തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കാനാണ് കോടതി ഉത്തരവ്. 2018 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയില്‍ സമാനമായ കേസില്‍ മറ്റൊരാളെ കോടതി ശിക്ഷിച്ചു. 15 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി അതിക്രമം നടത്തിയ കേസില്‍ 30 കാരന് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി 66 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്.
വള്ളികുന്നം അജ്മല്‍ ഹൗസില്‍ ഇപ്പോള്‍ കടുവിങ്കല്‍ പ്ലാനേത്തു വടക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നിസാമുദ്ദീനാണ് ഹരിപ്പാട് അതിവേഗ കോടതി സ്പെഷല്‍ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്.
മാതാവ് ഉപേക്ഷിച്ച് പോവുകയും പിതാവ് ജയിലില്‍ ആയിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അമ്മൂമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കേസില്‍ 24 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.
വള്ളികുന്നം പൊലീസ് ഇന്‍സ്പെക്ടര്‍ എം എം ഇഗ്നേഷ്യസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘുവാണ് ഹാജരായത്.