video
play-sharp-fill

പറവൂരിലെ പെണ്‍കുട്ടിയുടെ മരണം: പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണം  പൊള്ളലേറ്റന്ന്  പ്രാഥമിക നിഗമനം

പറവൂരിലെ പെണ്‍കുട്ടിയുടെ മരണം: പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖിക

പറവൂർ: പറവൂരിലെ പെണ്‍കുട്ടിയുടെ മരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂർത്തിയായി. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം മരിച്ച വിസ്മയുടെ സഹോദരി ജിത്തുവിനെ കണ്ടെത്താത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ജിത്തുവിനെ മുന്‍പും കാണാതായിട്ടുണ്ടെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് പറയുന്നു. ജിത്തുവിനെ കണ്ടെത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

അതിനുള്ള ശ്രമം തുടരുന്നതായും എസ് പി പറഞ്ഞു. മുന്‍പ് ജിത്തുവിനെ കാണാതായപ്പോള്‍ പൊലീസാണ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി മാതാപിതാക്കളെ ഏല്‍പിച്ചത്.

സംഭവത്തിന് തൊട്ടുമുൻപ് വരെ മരിച്ച വിസ്മയ രണ്ട് തവണ ഫോണില്‍ വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഇളയ സഹോദരി ജിത്തു മാനസികാസ്വാസ്ഥ്യമുളള ആളാണെന്നും ഇവര്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ ജിത്തുവിന്‍റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും വ്യക്തതയില്ല. സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്.