
കൊല്ലം : കൊട്ടാരക്കര എംസി റോഡിൽ അമ്മ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചു വയസ്സുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. റോഡ് സൈഡിലെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.
അപകടത്തിൽ പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോൾ വാളകത്ത് വെച്ചാണ് അപകടമുണ്ടായത്.
ശോശാമ്മയെയും ബിൻസിയെയും പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിയയുടെ മൃതദേഹം മോച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group