സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാല്‍ തെറ്റി വീണത് 15 അടിയോളം വെള്ളമുള്ള കിണറ്റില്‍; നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷപ്പെടുത്താനായില്ല; നാടിനെയാകെ കണ്ണീരിലാഴ്ത്തി അഞ്ച് വയസുകാരൻ്റെ ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: പാച്ചല്ലൂരില്‍ അഞ്ച് വയസുകാരൻ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ തേങ്ങലടക്കാനാകാതെ നാട്.

video
play-sharp-fill

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുകള്‍ക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അഹിയാൻ മുഹമ്മദ് (5) കിണറ്റില്‍ വീണത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കുട്ടികള്‍ കളിച്ചുകൊണ്ട് നിന്നപ്പോള്‍ കാല്‍ തെറ്റി റയാൻ ചെറിയ കൈവരിയുള്ള കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് പറയുന്നത്. ഇത് കണ്ട് സ്ത്രീകള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റില്‍ 15 അടിയോളം വെള്ളം ഉണ്ടായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് വിവരം അറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തി. തുടര്‍ന്ന് കിണറില്‍ ഇറങ്ങി കുട്ടിയെ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വെള്ളത്തിന് അടിയില്‍ ആയതിനാല്‍ ആദ്യ ശ്രമം ഭലം കണ്ടില്ല.

തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ ആണ് കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ 108 ആംബുലൻസില്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.