ബാര്‍ബര്‍ ഷോപ്പില്‍ പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
സ്വന്തം ലേഖിക
പാലക്കാട്: പട്ടാമ്പിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ ഷോപ്പില്‍ വെച്ചായിരുന്നു കുട്ടിക്കു നേരെ ലൈംഗികാതിക്രമം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി വിധിച്ചു.
പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. കൊപ്പം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിന്ധുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാര്‍ ഹാജരായി.