play-sharp-fill
മുടി നീട്ടി വളര്‍ത്തി; അഞ്ച് വയസ്സു‌കാരന് പ്രവേശനം നിഷേധിച്ച്‌ സ്വകാര്യ സ്കൂള്‍; ചൈല്‍ഡ് ലൈനില്‍ പരാതി നൽകി കുടുംബം

മുടി നീട്ടി വളര്‍ത്തി; അഞ്ച് വയസ്സു‌കാരന് പ്രവേശനം നിഷേധിച്ച്‌ സ്വകാര്യ സ്കൂള്‍; ചൈല്‍ഡ് ലൈനില്‍ പരാതി നൽകി കുടുംബം

സ്വന്തം ലേഖിക

മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി.

മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്‌ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം. അഞ്ചു വയസുകാരന് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിന് പരാതി നല്‍കി. ചൈല്‍ഡ് ലൈൻ സ്കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് പറഞ്ഞു.

കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളര്‍ത്തിയത്.
രണ്ടാഴ്ച മുൻപാണ് കുട്ടിയുടെ മാതാപിതാക്കള്‍ തിരൂരിലെ സ്വകാര്യ സ്കൂളിനെ അഡ്മിഷന് വേണ്ടി സമീപിച്ചത്.

”അഡ്മിഷന് വേണ്ടി സ്കൂളിലെത്തി. പ്രിൻസിപ്പാളിനോടാണ് ആദ്യം സംസാരിച്ചത്. മറ്റുള്ള ആളുകളുമായി സംസാരിച്ചിട്ട് തീരുമാനമറിയിക്കാം എന്ന് പറഞ്ഞു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. നിങ്ങള്‍ക്കിത് അനുവദിച്ച്‌ തന്നാല്‍ മറ്റുള്ള കുട്ടികള്‍ക്ക് ഇതൊരു പ്രചോദനമാകും. അത് സ്കൂളിനെ ബാധിക്കും എന്ന്.

ഡൊണേറ്റ് ചെയ്യാൻ വേണ്ടിയാണ് മോൻ മുടി നീട്ടി വളര്‍ത്തുന്നത്. ഒരു വര്‍ഷമായി മുടി മുറിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് അത് അനുവദിച്ച്‌ തരാൻ പറ്റില്ല എന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ മുടി കട്ട് ചെയ്തോളാം. സാധാരണ കുട്ടികള്‍ വരുന്നത് പോലെ വന്നോളാം എന്നും പറഞ്ഞു.

പിന്നീട് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചപ്പോഴും അനുവദിച്ച്‌ തരാൻ പറ്റില്ലെന്നായിരുന്നു മറുപടി.” കുട്ടിയുടെ അമ്മ പറഞ്ഞു.