
കളിക്കുന്നതിനിടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
കൊച്ചി: വീട്ടില്‍ കളിക്കുന്നതിനിടെ കര്‍ട്ടൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം.
കീരംപാറ പുന്നേക്കാട് അസാട്ടുപടവില്‍ അഗസ്റ്റിൻ- മാഗി ദമ്പതികളുടെ മകൻ ആരോമലാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോതമംഗലത്താണ് സംഭവമുണ്ടായത്.
വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് കട്ടിലില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കര്‍ട്ടനില്‍ കുരുങ്ങി താഴെ വീഴുകയായിരുന്നു.
ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റിയ ആണ് സഹോദരി.
Third Eye News Live
0