
സ്വന്തം ലേഖിക
തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരന്‍ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.
രാത്രി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈല്‍ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയുമായിരുന്നു. അമ്മ മജിസ്‌ട്രേറ്റിനോട് സംസാരിക്കുന്നതിനിടെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു.
അമ്മ തടഞ്ഞതോടെ കുട്ടി സ്വയം മുറിവേല്‍പ്പിച്ചു. സംഭവം നടക്കുമ്പോള്‍ ചേംബറിന് പുറത്തായിരുന്ന പൊലീസ്, ശബ്ദം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇത്തരത്തിലൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സിറ്റി പൊലീസിന്റെ പ്രതികരണം.