കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം അഷ്ടമി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വൈകിട്ട് ആറ് മണിയിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരൂർ അഷ്ടമിയിൽ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്.

അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം.