യൂത്ത്ഫ്രണ്ട് (എം) ബാബു ചാഴികാടനെ അനുസ്മരിച്ചു

യൂത്ത്ഫ്രണ്ട് (എം) ബാബു ചാഴികാടനെ അനുസ്മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ബാബു ചാഴികാടന്റെ 28-ാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 7.30 ന് ബാബു ചാഴികാടൻ അന്ത്യവിശ്രമം കൊള്ളുന്ന അരിക്കര സെന്റ് റോക്കിസ്പള്ളിയിലെ കബറിടത്തുങ്കൽ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പുഷ്പചക്രം സമർപ്പിച്ചു. 9 ന് യൂത്ത്ഫ്രണ്ട് ഭാരവാഹികൾ കോട്ടയം മെഡിക്കൽ കോളെജിൽ ബാബു ചാഴികാടനോടുള്ള ആദരസൂചകമായി രക്തദാനം നടത്തി.

തുടർന്ന് വാരിമുട്ടത്തെ ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ റോഷി അഗസ്റ്റ്യൻ എം എൽ എ യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി, തോമസ് ചാഴികാടൻ മുൻ എംഎൽഎ , ജോസ് ഇടവഴിക്കൽ, സണ്ണി ചാത്തുകുളം, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ജെയിസൺ ജോസഫ്, സാബു പിടിക്കൽ, ജെയിസൺ ഞൊങ്ങിണി, സജി തടത്തിൽ, സെബാസ്റ്റ്യൻ ജോസഫ്, ജോജി കുറത്തിയാടൻ, രാജൻ കുളങ്ങര, പ്രസാദ് ഉരുളികുന്നം, സ്ക്കറിയാച്ചൻ മണ്ണൂർ ,ജോഷി തെക്കെപ്പുറം, ഷിനു പാലത്തുങ്കൽ ,അനീഷ് കൊക്കര,കുര്യൻ വട്ടമല, ഷിജോ ഗോപാലൻ ,പ്രതീഷ് പട്ടിത്താനം, ബിനോ അയ്മനം, റെനിറ്റോ താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group