ഗണേഷ് കുമാർ MLA ക്കെതിരെ കേസെടുക്കണം: യൂത്ത്ഫ്രണ്ട് (എം)*

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം:റോഡിന് വീതി ഇല്ലത്തതിനാൽ എംഎൽഎ യുടെ വാഹനം കടന്ന് പോകാൻ തടസ്സം നേരിട്ടു എന്ന പേരിൽ യുവാവിനെയും, മാതാവിനെയും കൈയ്യേറ്റം ചെയ്ത പത്തനാപുരം എംഎൽഎ ഗണെഷ് കുമാറിനെതിരെ പോലീസ് നടപടി സ്വീകരിക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

       സിനിമയിലേ പോലെ ജനങ്ങളുടെ മേൽ അധികാരത്തിന്റെ തണലിൽ വില്ലൻ റോൾ എടുത്ത് മുന്നോട്ട് പോകാനാണ് എംഎൽഎ യുടെ നീക്കം എങ്കിൽ വിലപ്പോകില്ല എന്നും സജി കുറ്റപ്പെടുത്തി.
           പൊതുജനത്തിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ പോലും ജനപ്രതിനിധി എന്ന നിലയിൽ പ്രശ്നം മയപ്പെടുത്താനായിരുന്നു എംഎൽഎ
ശ്രമിക്കേണ്ടിയിരുന്നത് എന്നും  സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.