play-sharp-fill
‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും… ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യു….!  എസ്ബിഐ യോനോ ആപ്പിന്റെ പേരില്‍ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പിഐബി

‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും… ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യു….! എസ്ബിഐ യോനോ ആപ്പിന്റെ പേരില്‍ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പിഐബി

സ്വന്തം ലേഖിക

ന്യൂഡൽഹി: അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായതിനാല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ന് ഏറെ ജനപ്രിയമാണ്.

ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതോടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളില്‍ വീണുപോകുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ബിഐ ഉപഭോക്താക്കള്‍ക്കായി പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോയാണ് പുതിയ ഡിജിറ്റല്‍ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും, ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യു ‘ എന്നിങ്ങനെയാണ് ഒരു ഉപഭോക്താവിന് ലഭിച്ച മെസേജില്‍ പറയുന്നത്.

നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ചോദിച്ചുകൊണ്ടുള്ള ഇമെയില്‍ അല്ലെങ്കില്‍ എസ്‌എംഎസിനോ പ്രതികരിക്കരുതെന്നും, ഉടന്‍തന്നെ ‘report.phishingsbi.co.in എന്ന ഇ മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ലേക്ക് കോള്‍ ചെയ്തും പരാതി അറിയിക്കാം. https://cybercrime.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കാം.

ഉപഭോക്താവിന്റെ വ്യക്തിഗതവിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, പാസ് വേഡുകള്‍, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ എന്നിവ വ്യക്തികള്‍ക്ക് ടെക്സ്റ്റ്‌ മെസ്സേജ് വഴി നല്‍കരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ മുന്നറിയിപ്പുണ്ട്.