video
play-sharp-fill

പശു ദൈവം തന്നെ…! പക്ഷെ ഗംഗായാത്രയിൽ തടസമാവരുത് ; കന്നുകാലികളെ പിടിച്ചുകെട്ടാൻ കയർ നൽകി എഞ്ചിനീയർമാരെ നിയോഗിച്ച് യോഗി ആദിത്യനാഥ്

പശു ദൈവം തന്നെ…! പക്ഷെ ഗംഗായാത്രയിൽ തടസമാവരുത് ; കന്നുകാലികളെ പിടിച്ചുകെട്ടാൻ കയർ നൽകി എഞ്ചിനീയർമാരെ നിയോഗിച്ച് യോഗി ആദിത്യനാഥ്

Spread the love

സ്വന്തം ലേഖകൻ

ലഖ്‌നൗ: ഗംഗായാത്രയിൽ പശുക്കൾ വഴിയിൽ തടസമാവരുത്. പശുക്കളെ പിടിച്ചുകെട്ടാൻ സർക്കാർ എഞ്ചിനീയർമാരെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയിൽ നിന്ന് മാറ്റാനാണ് കയറുമായി പിഡബ്ല്യുഡിയിലെ ഒൻപത് ജൂനിയർ എഞ്ചിനീയർമാരെ നിയോഗിച്ചിരിക്കുന്നത്.

ജനുവരി 29 നാണ് യോഗി മിർസാപൂരിലെത്തുന്നത്. യോഗിയുടെ യാത്രാമധ്യേ കന്നുകാലികൾ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എട്ട് മുതൽ പത്ത് വരെ കയറുകളുമായി എഞ്ചിനീയർമാർ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്. ബിജ്‌നോറിൽ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗായാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസമാണ് ഗംഗായാത്ര നീണ്ടുനിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group