
മരണത്തിൽ അതിയായ ദുഃഖമുണ്ട്, ജനങ്ങളുടെ സുരക്ഷിതത്വം കടമ : പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാലും ജനങ്ങളുടെ സുരക്ഷിതത്വം തന്റെ കടമയായതിനാലും പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
”പിതാവിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹം എനിക്ക് പകർന്നുതന്നുവെന്നും യോഗി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവിന്റെ അവസാന ചടങ്ങുകളിൽ പെങ്കടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാൽ അതിലുപരി ഉത്തർപ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം കൂടി എനിക്കുണ്ട്. കോവിഡ് പടർന്നുപിടിക്കുന്നതിനാലും ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും സംസ്‌കാര ചടങ്ങുകളിൽ എനിക്ക് പെങ്കടുക്കാൻ കഴിയില്ലെന്നും യോഗി അറിയിച്ചു.
അതേസമയം പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പെങ്കടുക്കുന്ന മാതാവിനോടും മറ്റു കുടുംബാഗങ്ങളോടും ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു. ലോക്ഡൗൺ അവസാനിശേഷം അവിടം സന്ദർശിക്കും” യോഗി അറിയിച്ചു.
യോഗിയുടെ പിതാവിന്റെ മരണത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രിയങ്ക ഗാന്ധി, കമൽനാഥ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് യോഗിയുടെ പിതാവ് ആനന്ദ് സിങ് ബിഷ്ട് ഡൽഹിയിലെ എയിംസിൽ മരിച്ചത്. കഴിഞ്ഞ മാസമാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 71 കാരനായ ആനന്ദ് സിങ് ബിഷ്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.