ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ല; യോഗി ആദിത്യനാഥ്

Spread the love

ലഖ്നൗ: ലോകാവസാനം വരെ ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

video
play-sharp-fill

ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം പാലിക്കുന്നവർക്ക് അതിന്റെ ഗുണമുണ്ടാകുമെന്നും നിയമം ലംഘിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2017-ന് മുൻപ് ഉത്തർപ്രദേശിൽ കലാപങ്ങളും കർഫ്യൂകളും പതിവായിരുന്നുവെന്നും സ്ത്രീകൾക്കും കർഷകർക്കും കച്ചവടക്കാർക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും ക്രമസമാധാനം ശക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതവും സനാതനവും പരസ്പര പൂരകമാണെന്നും അവയെ വേർപെടുത്താൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തു.