അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ളാക്കാട്ടൂർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി 

Spread the love

കൂരോപ്പട : അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ളാക്കാട്ടൂർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, ളാക്കാട്ടൂർ ക്ഷീര ഉദ്പതാക സംഘം ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളിമാത്യു ഉദ്ഘാടനം ചെയ്യ്തു.

ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ആശ ബിനു അധ്യക്ഷയായ ചടങ്ങിൽ, ഡോ: ജയമോൾ. ജെ (മെഡിക്കൽ ഓഫീസർ ) സ്വാഗതം പറയുകയും  ഏഴാം വാർഡ് മെമ്പർ അനിൽ കൂരോപ്പട യോഗ സന്ദേശം നൽകുകയും മെമ്പറുമാരായ കുഞ്ഞുഞ്ഞമ്മ കുര്യൻ, സന്ധ്യ. ജി. നായർ ക്ഷീര ഉദ്പതാക സംഘം പ്രസിഡന്റ് ജോയ് വാക്കയിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

തുടർന്ന് ഡോ : തിലകൻ. ഇ. വി ( യോഗ ഇൻസ്‌ട്രുക്ടർ ) യോഗ പരിശീലനവും അവബോധന ക്ലാസും നടത്തുകയും ചെയ്ത പരിപാടിയിൽ എൻ എ എം നഴ്സയാ ജോയ്‌സി ജോൺ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group