കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു

Spread the love

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ പരിശീലനവും ദിനാചരണവും സംഘടിപ്പിച്ചു.

video
play-sharp-fill

ശരീര വ്യായാമത്തിനും രോഗപ്രതിരോധത്തിനും ഇണങ്ങുന്ന തരത്തിലുള്ള വ്യായാമ മുറകളും പരിശീലന രീതികളും ഉൾപ്പെടുത്തികൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുമരകം ആയുർവേദ ഹോസ്പിറ്റലിലെ യോഗ പരിശീലകയും ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടറുമായ ശ്രീമതി ശാലിനിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിൻസിപ്പൽ ശ്രീമതി പൂജാ ചന്ദ്രൻ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശ്രീ വിനോദ് ആർ വി, ശ്രീ ബിജേഷ് എം എസ്, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.