
കൊച്ചി: പോക്‌സോ കേസില്‍ യോഗ അധ്യാപകന്‍ അറസ്റ്റിലായി. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന മട്ടാഞ്ചേരി നോര്‍ത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
മുളവുകാട് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു ഇയാൾ. യോഗ ക്ലാസ് നടക്കുന്നതിനിടെ ക്ലാസില്‍ പങ്കെടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group