
കോട്ടയം: പള്ളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ
ബാലചിത്രരചന മൽസരങ്ങൾ 22 ശനിയാഴ്ച പള്ളം സെൻ്റ് പോൾസ് ഹാളിൽ നടക്കും.
“പ്രകൃതിയോടൊപ്പം ജീവിക്കുക ” എന്നതാണ് മൽസര വിഷയം. മൂന്ന് മണിക്കൂറാണ് മൽസര സമയം. 9.30 ന് വൈ.എം സി എ പ്രസിഡൻ്റ് ജോർജ് മാത്യൂൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫാ.ഡോ. തോമസ് പി. സഖറിയ മൽസരങ്ങൾ ഉത്ഘാടനം ചെയ്യും.
15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് ആണ് മൽസരങ്ങൾ നടത്തുന്നത്. സംസ്ഥാന തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
5 വയസ്സിൽ താഴെയുള്ള നഴ്സറി വിഭാഗം കുട്ടികൾക്ക് കളറിംഗ് മൽസരമാണ് നടത്തുന്നത്. വരയ്ക്കുന്നതിനാവശ്യമായ പേപ്പർ വൈ.എം.സി.ഏ.യിൽ നിന്നും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ വ്യാഴാഴ്ചയ്ക്കു മുൻപ് പേരുകൾ റജിസ്റ്റർ ചെയ്യണം. ഫോൺ 94474 15184.




