play-sharp-fill
നാല് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗന്ധർവ്വഗായകൻ യേശുദാസ് കേരളത്തിലേക്ക്: സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചേക്കും

നാല് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗന്ധർവ്വഗായകൻ യേശുദാസ് കേരളത്തിലേക്ക്: സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചേക്കും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗന്ധർവ്വഗായകൻ യേശുദാസ് കേരളത്തിലേക്ക്. സൂര്യാ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസില്‍ നിന്ന് എത്തുന്നതെന്നാണ് സൂചന.

ഒക്ടോബർ ഒന്നിനാണ് സൂര്യാ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. അന്നേദിവസം യേശുദാസിന്റെ കച്ചേരി നടക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. ചെന്നൈയിലെ മാർഗഴി ഫെസ്റ്റില്‍ ഉള്‍പ്പെടെ യേശുദാസ് കച്ചേരി അവതരിപ്പിക്കുമെന്നാണ് വിവരം.

യേശുദാസിന്റെ കൂടി നേതൃത്വത്തില്‍ 47 വർഷം മുൻപാണ് സൂര്യ ഫെസ്റ്റിവല്‍ ആരംഭിച്ചത്. കഴിഞ്ഞ നാല് വർഷം ഒഴികെ ബാക്കിയെല്ലാ വർഷങ്ങളിലും അദ്ദേഹം കച്ചേരി നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാലത്താണ് യേശുദാസ് യുഎസിലേക്ക് പോയത്. പിന്നീട് അദ്ദേഹം കേരളത്തില്‍ വന്നില്ല.

84-ാം വയസ്സിലും യുഎസിലെ വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെതുടരുകയാണ് അദ്ദേഹം. അപൂർവ്വമായെങ്കിലും അമേരിക്കയിലെ വേദികളില്‍ അദ്ദേഹം കച്ചേരി അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ നടക്കുന്ന പല പരിപാടികളിലും അദ്ദേഹം ഓണ്‍ലൈനായും പങ്കെടുത്തിരുന്നു.