എനിക്ക് രണ്ട് ഭാര്യമാരുണ്ട്, രണ്ട് ഭാര്യമാരുണ്ടാകുമ്പോൾ തീർച്ചയായും കലഹങ്ങളുണ്ടാകും. അതിനാൽ ഒന്നിൽ നിർത്തൂ ; യേശുദാസ്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : സിനിമാ മേഖലയിൽ അരനൂറ്റാണ്ടിലേറെയായിട്ടുള്ള സജീവ സാന്നിധ്യമാണ് ഗാനഗന്ധർവൻ യേശുദാസ്. മലയാള സിനിമയിൽ എന്നല്ല രാജ്യസിനിമയിൽ തന്നെ പകരംവയ്ക്കാനില്ലാത്ത ശബ്ദ വിസ്മയം തന്നെയാണ് മലയാളികളുടെ സ്വന്തം ദാസേട്ടനായ യേശുദാസ്. എന്നാൽ ഇപ്പോഴിതാ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് സിംഗപ്പൂരിൽ വച്ച് വോയ്‌സ് ഓഫ് ലെജന്റ് എന്ന നടന്ന പൊതുവേദിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

യേശുദാസിനെയും ഭാര്യ പ്രഭയേയും മാതൃകാ ദമ്പതികളായിട്ടാണ് ആരാധകർ കാണുന്നത്. അതിനാൽത്തന്നെ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ഗാനഗന്ധർവൻ പറഞ്ഞപ്പോൾ കാണികളും അവതാരകയും ഒന്ന് ഞെട്ടി. നിമിഷങ്ങൾക്കുള്ളിൽ ആദ്യ ഭാര്യയെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ നിറഞ്ഞ കൈയടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടിക്ക് കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. ‘ എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതിൽ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോൾ തീർച്ചയായും കലഹങ്ങളുണ്ടാകും. അതിനാൽ ഒന്നിൽ നിർത്തൂ ‘ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഭാര്യ പ്രഭയും പരിപാടി കാണാൻ എത്തിയിരുന്നു.