video
play-sharp-fill

ആത്മഹത്യയുടെ വക്കിലാണ്, വീട്ടില്‍ നിന്ന് പുറത്തായി; കുറ്റബോധത്തോടെയാണ് അശ്ലീല ചിത്രത്തില്‍ അഭിനയിച്ചത്; അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോം സംവിധായികയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്ന് യുവാവ്

ആത്മഹത്യയുടെ വക്കിലാണ്, വീട്ടില്‍ നിന്ന് പുറത്തായി; കുറ്റബോധത്തോടെയാണ് അശ്ലീല ചിത്രത്തില്‍ അഭിനയിച്ചത്; അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോം സംവിധായികയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്ന് യുവാവ്

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ് സംവിധായികയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്. സംവിധായിക രാഷ്ട്രീയമായി ഉന്നതബന്ധങ്ങളുള്ള വ്യക്തിയാണെന്നും ഇത്രയേറെ പരാതികള്‍ ഉയര്‍ന്നിട്ടും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രമോഷന്‍ നടത്തുകയാണെന്നും യുവാവ് പറഞ്ഞു.

കരാറില്‍ ഒപ്പു വച്ചു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് അഭിനയിക്കാന്‍ തയ്യാറായത്. സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്‍മാറാന്‍ ശ്രമിച്ചു. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. ഞാന്‍ അഭിനയിച്ചത് താല്‍പര്യത്തോടെയായിരുന്നില്ല. അവര്‍ പറയുന്നതെല്ലാം കുറ്റോബോധത്തോടെയാണ് ചെയ്തത്. ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോള്‍. വീട്ടില്‍ നിന്ന് പുറത്തായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു. ഇന്നാണ് പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത്. അത്രയ്ക്ക് ഉന്നത സ്വാധീനമുണ്ട് സംവിധായികയ്ക്ക്. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയത്.