സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത : നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത : നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് ഐ.എം.ഡി. ഇതിനെ തുടർന്ന് കേരളത്തിലെ നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകി. 06 -04 -2020 മുതൽ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 


06-04 -2020 മുതൽ 07-04-2020 വരെയാണ് തെക്ക് ആൻഡമാൻ കടലിലും തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്. ഈ പശ്ചാത്തലത്തിൽ, മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം നൽകി

 

*കേരള ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം നൽകിയതിന്റെ പൂർണ രൂപം……..

*കേരളതീരം* :കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത . മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു .

 

*ലക്ഷ്യദ്വീപ്തീരം*:കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത . മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു

 

*06 -04 -2020 മുതൽ 08 -04-2020 വരെ* :കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത .

*06 -04 -2020 മുതൽ 07-04-2020 വരെ*:തെക്ക് ആൻഡമാൻ കടലിലും ,തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത .

മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു . മുന്നറിയിപ്പുള്ള സമുദ്രഭാഗങ്ങൾക്കുള്ള വ്യക്തതക്കായി ഭൂപടം കാണുക.

KSDMA -IMD
Date of issue : 06 -04 -2020 : 1 PM