കുമാരസ്വാമി സർക്കാർ വീണേക്കും.

Spread the love

ബാലചന്ദ്രൻ

video
play-sharp-fill

ബെംഗളുരു: ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി എംഎൽഎമാർ ബി.എസ് യെദ്യൂരപ്പയുമായി രഹസ്യകൂടികഴ്്ച നടത്തി. നിരവധി എംഎൽഎമാർ മന്ത്രിസഭാ രൂപികരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് യെദ്യൂരപ്പയുമായി ചർച്ച നടത്തിയത്. മന്ത്രിസഭയിൽ അനുയോജ്യമായ സ്ഥാനം ലഭിക്കാത്തതിനാൽ രണ്ട് പാർട്ടികളിലുമുള്ള എംഎൽഎമാരിൽ അസംതൃപ്തി പുകയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ കോൺഗ്രസിലേയും ജെഡിഎസിലേയും നിരവധി നേതാക്കന്മാർ ബിജെപിയിലേക്ക് വരാൻ തയാറായിട്ടുണ്ടെന്നും അവരെ പാർട്ടിയിൽ എത്തിച്ച് ശക്തിപ്പെടുത്തുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും പറഞ്ഞ യെദ്യൂരപ്പ സർക്കാർ എത്രകാലം നിലനിൽക്കുമെന്നതിലും സംശയം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾക്കു പിന്നാലെ നാണംകെട്ട രാഷ്ട്രീയ കളികൾ അരങ്ങേറിയാണ് യെദ്യൂരപ്പ സർക്കാർ രാജിവെച്ച് അധികാരത്തിൽ നിന്ന് താഴെ ഇറങ്ങിയത്.