കേന്ദ്രത്തിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരായ ബില്ലിന് സിപിഎം പിന്തുണ….! സീതാറാം യെച്ചൂരിയുമായി അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖിക
ന്യൂഡൽഹി: ഡൽഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ ഓര്‍ഡിനൻസിനെതിരെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിപിഎം ആസ്ഥാനത്ത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കുമ്ബോള്‍ സിപിഎം പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി ഉറപ്പ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി സിങ്, എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നും ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഒരു വ്യക്തിയുടെ വിഷയമല്ല, രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണിതെന്നായിരുന്നു കോണ്‍ഗ്രസ് പിന്തുണയെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ പ്രതികരണം.