
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ കുടുംബത്തെ അപമാനിച്ചെന്നാരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ വക്കീൽ നോട്ടീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ മകൻ വിജീഷാണ് യതീഷ്ചന്ദ്രക്കെതിരെ നോട്ടീസ് നൽകിയത്. ശബരിമല സന്നിധാനത്തേക്ക് മകനുമായി ചോറൂണിന് പോകുമ്പോൾ നിലയ്ക്കലിൽ വെച്ച് തന്നെയും കുടുംബത്തെയും യതീഷ് ചന്ദ്ര അപമാനിച്ചെന്നും മാനഹാനിയുണ്ടാക്കിയെന്നുമാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ അഭിഭാഷക ഓഫീസിൽ നിന്നാണ് എസ്.പിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.