വീട്ടിൽ നിന്ന് കോടികൾ കണ്ടെടുത്ത സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു: കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചു

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്ക് കൈമാറി. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് രാജി സമര്‍പ്പിച്ചത്.

video
play-sharp-fill

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം രാജിവെക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആദ്യം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നടന്നു. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുമ്പോഴാണ് രാജി നല്‍കിയത്.

2025 മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ വസതിയിലെ സ്റ്റോര്‍ റൂമില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനയും ഡല്‍ഹി പോലീസും ചാക്കുകളില്‍ കെട്ടിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിവെച്ചതായി കണ്ടെത്തിയെങ്കിലും, ഇത് ഗൂഢാലോചനയാണെന്നാണ് യശ്വന്ത് വര്‍മ്മയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group