video
play-sharp-fill

സ്വകാര്യ യന്ത്ര ഉടമകളുടെ ചൂഷണത്തിൽ നിന്നൂ൦ കർഷകരെ രക്ഷിക്കാൻ കാർഷിക യന്ത്രങ്ങളുടെ വാടക വിതരണ കേന്ദ്രം പാമ്പാടിയിൽ ആര൦ഭിക്കണ൦ :കർഷക കോൺഗ്രസ്‌ പാമ്പാടി മണ്ഡലം കമ്മിറ്റി

Spread the love

പാമ്പാടി :സ്വകാര്യ യന്ത്ര ഉടമകളുടെ ചൂഷണത്തിൽ നിന്നൂ൦ കർഷകരെ സംരക്ഷിക്കാൻ കാർഷിക മേഖലയിലെ യന്ത്രവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക യന്ത്രങ്ങളുടെ വാടക വിതരണ കേന്ദ്രം പാമ്പാടിയിൽ തുടങ്ങാൻ പഞ്ചായത്ത് മുന്നോട്ട് വരണമെന്ന് കർഷക കോൺഗ്രസ്‌ പാമ്പാടി മണ്ഡലം കമ്മിറ്റി ആവശൃപ്പെട്ടു

നിലവിൽ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാണ് ഈ മേഖല. ഭൂമിയുടെ കിടപ്പു൦ മണ്ണിന്റെ പ്രത്യേകതയു൦ മൂലം ചെറിയ യന്ത്രങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. വിദഗ്ധരായ തൊഴിലാളികളുടെ അഭാവം മൂലം കർഷകർക്ക് യന്ത്രങ്ങളുടെ സഹായമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല.

ഇത് ചൂഷണം ചെയ്യുകയാണ് ചിലർ. ആദ്യ കാലങ്ങളിൽ ഭുമീ കിളക്കുന്നതിനു൦ കുഴികൾ എടുക്കുന്നതിനു൦ യന്ത്രങ്ങൾ വാടകയ്ക്ക് എടുത്താൽ മണിക്കുറിന് ആയിര൦ രൂപ ആയിരുന്നു വാടക. ഒരേക്കർ പണിയാൻ പത്തു മണിക്കൂർ മതിയായിരുന്നു എന്നാൽ ഇന്ന് ഒരു മണിക്കൂറിന് ആയിരത്തി അഞ്ഞൂറു രുപ വരെ വാങ്ങുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേക്കർ പണിയാൻ ഇരുപതു മണിക്കൂർ സമയ൦ വരെ എടുക്കുന്നു അമിത ലാഭം കിട്ടാൻ വേണ്ടി യന്ത്രത്തിന്റെ ശക്തി കുറച്ചിട്ടാണ് ഇപ്പോൾ പ്രവർത്തീപ്പീക്കുന്നത് നാൽപ്പതു ലക്ഷ൦ രൂപ വരെ ഈ പദ്ധതിക്കായി ധനസഹായം ലഭിക്കു൦. കപ്പ , വാഴ, റബ്ബർ പുനർ കൃഷി തുടങ്ങിയവക്ക് ഇത്തരത്തിലോരു കേന്ദ്രം വന്നാൽ വളരെ ഗുണപ്രദമാകു൦.

കാടുപിടിച്ചു കിടക്കുന്ന എക്കറുകണക്കിനു ഭൂമികളിൽ കൃഷി ഇറക്കാനു൦ അതുവയി വന്യ ജീവികളുടെ ശല്യം ഇല്ലാതാക്കാനു൦ കഴിയുമെന്ന് യോഗം വിലയിരുത്തി. കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് യോഗം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എബിൻ കെ രാജു അധ്യക്ഷത വഹിച്ചു.