പത്താം ക്ലാസ് യോഗ്യത ഉണ്ടോ; യന്ത്ര ലിമിറ്റഡില്‍ 3979 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 3 വരെ

Spread the love

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ യന്ത്ര ഇന്ത്യ ലിമിറ്റഡിൽ അപ്രന്റീസ് തസ്തികയിൽ ജോലി നേടാൻ അവസരം. ആകെ 3979 ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ മാർച്ച് 3ന് മുൻപായി അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

യന്ത്ര ലിമിറ്റഡിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 3979.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനിയുടെ ഓർഡനൻസ് ഫാക്ടറികളിലാണ് നിയമനം. ഐ.ടി.ഐ, നോൺ ഐ.ടി.ഐ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ഐടി ഐ 2843 ഒഴിവ്
നോൺ ഐടി ഐ 1136 ഒഴിവ്
പ്രായപരിധി

14 വയസുമുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.

ALSO READ: കേരള ചിക്കനില്‍ അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍; 20,000 ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

യോഗ്യത

ഐടിഐ വിഭാഗം

പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാർക്കോടെ). കൂടെ ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി (NCVT), അല്ലെങ്കിൽ എസ്.സി.വി.ടി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

നോൺ ഐടി ഐ

പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാർക്കോടെ). കൂടാതെ ഗണിതം, സയൻസ് വിഷയങ്ങളിൽ ഓരോന്നിലും 40 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ശമ്പളം

ഐടി ഐ വിഭാഗക്കാർക്ക് സ്റ്റൈപ്പന്റായി പ്രതിമാസം 9600 രൂപ ലഭിക്കും. നോൺ ഐടി ഐ വിഭാഗക്കാർക്ക് 8200 രൂപയും ലഭിക്കും.

തിരഞ്ഞെടുപ്പ്

പരീക്ഷയില്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്താം ക്ലാസ്, ഐടി ഐ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തിയാണ് നിയമനം നടക്കുക.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ www.yantraindia.co.in സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് അപ്രന്റീസ് നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. അപേക്ഷകൾ ഫെബ്രുവരി 1 മുതൽ സ്വീകരിച്ച് തുടങ്ങും. അവസാന തീയതി മാർച്ച് 3 ആണ്. പൊതുവിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ നൽകിയാൽ മതിയാകും