യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി: ക്രമസമാധാന പ്രശ്നം പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറിയതിനാണ് നടപടി

Spread the love

കൊച്ചി: യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി.

video
play-sharp-fill

ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി.

ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉള്‍പ്പെടെയുളള എതിർകക്ഷികള്‍ അടുത്ത മാസം എട്ടിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുണ്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാക്കോബായ – ഓർത്തഡോക്സ് തർക്കം നിലനില്‍ക്കുന്ന 6 പള്ളികൾ ഉടൻ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം

കോതമംഗലം പുളിന്താനം, പെരുമ്പാവൂർ ഓടക്കാലി പള്ളികൾ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍, പൊലീസ് സഹായത്തോടെ ഏറ്റെടുക്കാന്‍ ശ്രമിച്ചു എങ്കിലും ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ തിരികെ പോരുകയായിരുന്നു