യാക്കോബായ സുറിയാനി സഭയുടെ ഏഴ് റമ്പാന്മാരെ ഇന്ന് വാഴിക്കും

Spread the love

കോട്ടയം: സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ യാക്കോബായ സുറിയാനി സഭയ്ക്കായി ഏഴ് റമ്പാന്മാരെ ഇന്ന് വാഴിക്കും.

video
play-sharp-fill

തൂത്തൂട്ടി ധ്യാനകേന്ദ്രത്തില്‍ ഇന്ന് രാവിലെ എട്ടിന് കുർബാന അർപ്പിക്കും. കുർബാന മദ്ധ്യേ ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നല്‍കും.

സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോർജ്ജ് വയലിപ്പറമ്ബില്‍, ഫാ.
മാത്യു ജോണ്‍ പൊക്കത്തായില്‍, ഫാ. വർഗീസ് കുറ്റിപ്പുഴയില്‍,ഡോ.കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. കുര്യൻ പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ് ജോണ്‍ പറയൻകുഴിയില്‍ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group