play-sharp-fill
മധുരത്തിനോട് പ്രിയമുള്ളവർ സൂക്ഷിച്ചോ..! കൃത്രിമ മധുരത്തിനായി ഉപയോ​ഗിക്കുന്ന സൈലിറ്റോള്‍ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമെന്ന് പഠനം

മധുരത്തിനോട് പ്രിയമുള്ളവർ സൂക്ഷിച്ചോ..! കൃത്രിമ മധുരത്തിനായി ഉപയോ​ഗിക്കുന്ന സൈലിറ്റോള്‍ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമെന്ന് പഠനം

വാഷിംങ്ടൺ: കൃത്രിമ മധുരത്തിനായി മധുരപലഹാരങ്ങളിൽ ഉപയോ​ഗിക്കുന്ന സൈലിറ്റോള്‍ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുമെന്ന് പഠനം. യുഎസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്.

യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈലിറ്റോളിന്റെ അമിത ഉപയോഗം രക്തം കട്ടപിടിക്കാന്‍ കാരണമാകും. ഇതുവഴി സിരകളിലും ധമനികളിലും രക്തയോട്ടം കുറയാൻ ഇടയാക്കുമെന്നും പഠനം പറയുന്നു.


സൈലിറ്റോള്‍ പ്ലേറ്റ്‌ലറ്റ് പ്രവർത്തനങ്ങളെ ബാധിച്ചാണ് രക്തക്കട്ട പിടിക്കുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഷുഗർ ഫ്രീ എന്ന പേരിലുള്ള പല മധുരപലഹാരങ്ങളിലും ച്യൂയിങ് ഗം പോലുള്ളവയിലും ചില ടൂത്ത്‌പേസ്റ്റിലും മൗത്ത് വാഷുകളിലും സൈലിറ്റോള്‍ ഉപയോഗിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതിദത്തമായി പഴങ്ങളിലും മറ്റും നേർത്തതോതില്‍ കാണുന്നതാണ് സൈലിറ്റോള്‍. സൈലിറ്റോളിന് ഗ്ലൈസമിക് സൂചിക കുറവാണ്. ഇവയുടെ കലോറിയും കുറവാണ്. ഇത് മൂലമാണ് ഇവ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിച്ചുതുടങ്ങിയത്. എറിത്രിറ്റോള്‍ എന്ന കൃത്രിമമധുരം പകരുന്ന വസ്തുവും രക്തം കട്ടപിടിക്കാൻ കാരണമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.