
ഇടുക്കി : പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന്റെ വെടിക്കെട്ടിനിടെ സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ചേറ്റുകുഴി ചെറുവക്കാട് ജോബിക്കാണ് (30) പൊള്ളലേറ്റത്.
ശരീരമാസകലം പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 11-നായിരുന്നു അപകടം.
പള്ളിപ്പരിസരത്തെ മൈതാനത്താണ് വെടിക്കെട്ട് നടന്നത്. ഇതിനിടെ മൈതാനത്തിന് സമീപത്തെ സ്‌കൂള്‍ക്കെട്ടിടത്തില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് നടന്ന സ്ഥലത്തുനിന്ന് തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. സ്‌കൂള്‍ക്കെട്ടിടത്തിനടുത്താണ് ജോബി നിന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പനയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ കെടുത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ ഷാജി ആന്റണി, കേശവപ്രദീപ്, ശ്രീകാന്ത്, സന്തോഷ്, മനു, ജോമോന്‍ ജോസഫ്, ആര്യാനന്ദ് മുരളി, ആദര്‍ശ്, റോയി ജോസഫ്, അമീര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.