
സ്വന്തം ലേഖകൻ
കുമരകം പൊങ്ങലക്കരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ഗാനാലാപനത്തോടു കൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.
സംഘം പ്രസിഡൻ്റ് കെ.പി.ബാബു ക്രിസ്തുമസ് സന്ദേശം നൽകി.തുടർന്ന് അംഗങ്ങൾക്കുള്ള കേക്ക് വിതരണവും വിവിധ കലാപരിപാടികളും നടന്നു.
സംഘം വൈസ് പ്രസിഡൻ്റ് എം.കെ. രാജൻ,സെക്രട്ടറി പി.കെ.രാജേഷ്,ജോയിൻ്റ് സെക്രട്ടറി പി.പി. പ്രമോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


