video
play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ക്രിസ്മസ്,പുതുവത്സര യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ക്രിസ്മസ്,പുതുവത്സര യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

 

സ്വന്തം ലേഖിക

കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകൾ ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഡിസംബർ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും.

ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഒഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജാണിത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്റ്രേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്ര് നിരക്ക് 11,680 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തായ്ലൻഡ് യാത്ര ജനുവരി 12നും (നിരക്ക് 41,100 രൂപ) യു.എ.ഇയിലെ ദുബായ്, അബുദാബി എന്നിവിടങ്ങൾ സന്ദർശിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ പാക്കേജ് (നിരക്ക് 52,850 രൂപ) ജനുവരി 17നും കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും.

ആഭ്യന്തര വിമാനയാത്രാ പാക്കേജിൽ മൂന്നു ദിവസത്തെ ഹൈദരാബാദ് യാത്ര ജനുവരി 10നും (നിരക്ക് 15,820 രൂപ) ആറു ദിവസത്തെ ഡൽഹി-ആഗ്ര-ജയ്പൂർ യാത്ര ജനുവരി 18നും (നിരക്ക് 28,870) കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും.

റെയിൽ ടൂർ പാക്കേജുകളിലെ തിരുപ്പതി, ഗോവ യാത്ര എല്ലാ വ്യാഴാഴ്ചയും പുറപ്പെടും. നാലു ദിവസത്തെ തിരുപ്പതി യാത്രയ്ക്ക് 6,730 രൂപയും ഗോവ യാത്രയ്ക്ക് 13,320 രൂപയുമാണ് നിരക്ക്. പാക്കേജുകളുടെ വിശദാംശങ്ങൾക്കും ബുക്കിംഗിനും: 95678 63245/42, 97467 43047

Tags :