
മികച്ച ഫ്ലാഗ്ഷിപ്പ്: ഷവോമി 15 അള്‍ട്ര, ഷവോമി 15 എന്നിവ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി
ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷവോമി 15 അള്‍ട്രയും സ്റ്റാൻഡേർഡ് ഷവോമി 15 ഉം ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.
ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ്, ഹൈപ്പർഒഎസ് 2.0 ഉള്ള ആൻഡ്രോയ്‌ഡ് 15, ലെയ്‌ക ട്യൂണ്‍ ചെയ്‌ത ക്യാമറകള്‍ എന്നിവയുള്‍പ്പെടെ ശക്തമായ ഹാർഡ്‌വെയർ ഈ ഫോണുകള്‍ക്ക് ലഭിക്കുന്നു. ഐപി68 റേറ്റിംഗും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറുള്ളതുമായ ഈ ഫോണുകള്‍ പ്രീമിയം അനുഭവം വാഗ്‍ദാനം ചെയ്യുന്നു.
ഷവോമി 15-ല്‍ 6.36-ഇഞ്ച് ഫുള്‍-എച്ച്‌ഡി+ എല്‍റ്റിപിഒ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്ബിള്‍ റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഇത് എച്ച്‌ഡിആര്‍10+, ഡോള്‍ബി വിഷൻ എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ടിയുവി റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനുകളുമായും വരുന്നു. ഷവോമി 15 അള്‍ട്രായില്‍ 6.73 ഇഞ്ച് WQHD+ ക്വാഡ്-കർവ്ഡ് എല്‍റ്റിപിഒ അമോലെഡ് പാനല്‍, ഷവോമി ഷീല്‍ഡ് ഗ്ലാസ് 2.0 സംരക്ഷണം എന്നിവയുണ്ട്. ഇത് കൂടുതല്‍ ഷാർപ്പായിട്ടുള്ള ദൃശ്യങ്ങളും മെച്ചപ്പെട്ട ഈടും വാഗ്ദാനം ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഫോണുകളും സ്‍നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്‌ഒസി-യില്‍ പ്രവർത്തിക്കുന്നു, കൂടാതെ ആൻഡ്രോയ്‌ഡ് 15 അധിഷ്ഠിത ഹൈപ്പർഒഎസ് 2.0 ലും ലഭ്യമാണ്. സ്റ്റാൻഡേർഡ് ഷവോമി 15, 12 ജിബി എല്‍പിഡിഡിആർ 5 എക്സ് റാമും 512 ജിബി യുഎഫ്‌എസ് 4.0 സ്റ്റോറേജും വാഗ്ദാനം ചെയ്യുമ്ബോള്‍, ഷവോമി 15 അള്‍ട്ര 16 ജിബി എല്‍പിഡിഡിആർ 5 എക്സ് റാമും 1 ടിബി യുഎഫ്‌എസ് 4.1 സ്റ്റോറേജും നല്‍കുന്നു.
ഷവോമി 15 അള്‍ട്ര 16 ജിബി + 512 ജിബി വേരിയന്‍റുമായി വരുന്നു. 1,09,999 രൂപയാണ് വില. അതേസമയം സ്റ്റാൻഡേർഡ് ഷവോമി 15 (12 ജിബി + 512 ജിബി) 64,999 രൂപയ്ക്ക് ലഭ്യമാണ്. രണ്ട് മോഡലുകളും ആമസോണിലൂടെയും ഷവോമിയുടെ ഔദ്യോഗിക ഇന്ത്യ സ്റ്റോറിലൂടെയും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയോ വാങ്ങാം. ഈ ഫോണുകള്‍ വാങ്ങുമ്ബോള്‍ ഒരു ഡീല്‍ നേടാൻ ആഗ്രഹിക്കുന്നവർക്കായി, ഷവോമി വിവിധ ബാങ്ക് കാർഡുകള്‍ വഴി ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.