
പുറമെ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും മുഖക്കുരു മാറുന്നില്ലേ? എങ്കില്‍ ഡയറ്റ് മാറ്റി പിടിക്കാന്‍ നേരമായെന്നാണ് അര്‍ത്ഥം. ചില ഭക്ഷണ കോംമ്പോകള്‍ ചര്‍മ പ്രശ്നങ്ങള്‍ വഷളാക്കാം. കുടലിന്‍റെ ആരോഗ്യവും ചര്‍മവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. കുടലിന്‍റെ ആരോഗ്യം മോശമായാല്‍ അത് ചര്‍മത്തില്‍ പ്രതിഫലിക്കും.
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് കുടലിൽ ദഹിക്കാതെ കിടക്കുകയും അവ പിന്നീട് കുടൽ പാളിയെ തടസപ്പെടുത്തുന്ന വാതകങ്ങൾ പുറത്തുവിടുകയും ചെയ്യുന്നു. ഈ വിഷവസ്തുക്കൾ പിന്നീട് രക്തപ്രവാഹത്തിൽ കയറുകയും ചർമത്തിൽ അടിഞ്ഞു കൂടുകയും ചർമ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
ഇത്തരത്തിലുള്ള ചില ഭക്ഷണ കോമ്പോകൾ അറിയാം..

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലും പഴങ്ങളും
പാല്‍ ഉല്‍പന്നങ്ങളും പഴങ്ങളും വിരുദ്ധാഹാരമാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. മിക്ക പഴങ്ങളും സിട്രിക് ആണ്, അതായത് അവയ്ക്ക് കുറഞ്ഞ പിഎച്ച് അളവാകും ഉണ്ടാവുക. പാലും പാലുൽപ്പന്നങ്ങളും ഒരു ന്യൂട്രൽ പിഎച്ച് ആണ്. ഇവ രണ്ടും കലർത്തുന്നത് പാൽ കട്ടപിടിക്കാനും പിരിയാനും ദഹനക്കേട് ഉണ്ടാക്കാനും കാരണമാകും. ഇത് ചര്‍മത്തില്‍ അസ്വസ്ഥത ഉണ്ടാക്കാം.
ധാന്യങ്ങളും പഴങ്ങളും
ധാന്യങ്ങളുമായോ പച്ചക്കറികളുമായോ പഴങ്ങള്‍ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും
ചര്‍മത്തിന്‍റെ ആരോഗ്യകരവും ജലാംശം നിലനിർത്തുന്നുന്നതിന് ഡയറ്റില്‍ ചേര്‍ക്കേണ്ടവ
ആന്റിഓക്‌സിഡന്റുകൾ
പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
വിറ്റാമിന്‍ സി
ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് വിറ്റാമിന്‍ സി ആവശ്യമാണ്. ഇത് ചര്‍മം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കും. നാരങ്ങ, പപ്പായ, തക്കാളി, പേരക്ക പോലുള്ള പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇല ഡയറ്റില്‍ സ്ഥിരം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
വിറ്റാമിന്‍ ഇ
സൂര്യന്‍റെ അപകടകരമായ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ കൂടിയേ തീരു. ബദാം, അവക്കാഡോ, സണ്‍ഫ്‌ളവര്‍ എണ്ണ, ഹേസല്‍നട്‌സ് തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
സെലിനിയം
സെലിനിയത്തിന്റെ അളവ് കുറയുന്നത് മുഖക്കുരുവിനും അകാല വാർദ്ധക്യത്തിനും കാരണമാകും. ചർമത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഈ ധാതു സഹായിക്കുകയും യുവി സംരക്ഷണം നൽകുകയും ചെയ്യുന്നു. പയർ, ബ്രൗൺ റൈസ്, ചിക്കൻ, ബ്രസീൽ നട്‌സ് എന്നിവയിൽ നിന്ന് നിങ്ങളുടെ അളവ് നേടുക.
ആരോഗ്യകരമായ കൊഴുപ്പുകൾ
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ നിറം, മൃദുത്വം എന്നിവ നിലനിർത്തുന്നു. ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, നട്സ്, സസ്യ എണ്ണകൾ, കൊഴുപ്പുള്ള മത്സ്യം എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.




