വനിത അദ്ധ്യക്ഷയെ വേണം; കായിക മന്ത്രിയ്ക്ക് മുന്നില്‍ അഞ്ച് നിബന്ധനകള്‍ വച്ച് ഗുസ്‌തിതാരങ്ങള്‍
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ദേശീയ കായിക മന്ത്രി അനുരാഗ് താക്കൂറിന് മുന്നില്‍ പുതിയ അഞ്ച് നിബന്ധനകള്‍ വച്ച് ഗുസ്തിതാരങ്ങള്‍.
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള സമരം നയിക്കുന്ന ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ് ഇന്നു രാവിലെ താക്കൂറുമായി ചര്‍ച്ച നടത്തിയത്.
മന്ത്രിയുടെ വസതിയിലായിരുന്നു ചര്‍ച്ച.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുസ്തി ഫെഡറേഷനിലേയ്ക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്നുമാണ് ഗുസ്തിതാരങ്ങളുടെ പ്രധാന ആവശ്യം.
ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തേയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.