video
play-sharp-fill

അഞ്ച് വർഷത്തെ ലീവിങ്ടുഗെതറിനൊടുവിൽ തന്നെ ഉപേക്ഷിച്ച യുവാവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനിൽ ; യുവതി പരാതി നൽകിയത് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ

അഞ്ച് വർഷത്തെ ലീവിങ്ടുഗെതറിനൊടുവിൽ തന്നെ ഉപേക്ഷിച്ച യുവാവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനിൽ ; യുവതി പരാതി നൽകിയത് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലീവിങ്ങ് ടുഗെതറിനൊടുവിൽ ഉപേക്ഷിച്ച് പോയ യുവാവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ. അഞ്ച് വർഷത്തെ ലിവിങ് ടുഗതറിനൊടുവിലാണ് യുവതിയെ ഉപേക്ഷിച്ച് പോയത്.

തുടർന്ന് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. വിശ്വാസവഞ്ചനയ്ക്ക് യുവാവിനെതിരെ കേസെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ കമ്മിഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് യുവതി പരാതിയുമായി എത്തിയത്. പരാതി ലഭിച്ചതോടെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഇതിന് പുറമെ കൊറോണക്കാലത്തെ കെട്ടിടവാടക നൽകുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിൽ പൊലീസ് സ്റ്റേഷനിൽ വരെയെത്തിയ പരാതിക്ക് അദാലത്തിൽ പരിഹാരമായി. രണ്ട് ലക്ഷം അഡ്വാൻസും ഇരുപതിനായിരം വാടകയുമുള്ള നഗരത്തിലെ കെട്ടിടത്തിന് ഏപ്രിൽ മുതൽ വാടക നൽകാനുണ്ടായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ ഒത്തുതീർപ്പിന്റെ ഭാഗമായി കമ്മിഷൻ നിർദേശിച്ച തുക ഇരുവിഭാഗത്തിനും സ്വീകാര്യമാകുകയായിരുന്നു.

അഞ്ചു മക്കളുണ്ടായിട്ടും അമ്മയെ കാണാൻ മക്കൾ എത്തുന്നില്ലെന്ന അദാലത്തിൽ നൽകിയ വൃദ്ധയുടെ പരാതിയിൽ മക്കൾ മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ നിറവേറ്റണമെന്ന കമ്മിഷന്റെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അമ്മയെ പരിപാലിക്കാമെന്ന് മക്കൾ കമ്മിഷന് ഉറപ്പ് നൽകുകയും ചെയ്തു. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, ഡോ.ഷാഹിദ കമാൽ ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേട്ടത്.