play-sharp-fill
ആരാധനാലയ നിർമാണ അനുമതി തദേശസ്ഥാപനങ്ങൾക്ക് : നീക്കം ദുരൂഹം ; രണ്ട് ഷർട്ടുകൾക്കുള്ളിൽ കൂണു പോലെ ആരാധനാലയങ്ങൾ ഉയരുന്ന അപകടകരമായ സ്ഥിതിയുണ്ടാകും ; പുന:പരിശോധിക്കണം: ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി

ആരാധനാലയ നിർമാണ അനുമതി തദേശസ്ഥാപനങ്ങൾക്ക് : നീക്കം ദുരൂഹം ; രണ്ട് ഷർട്ടുകൾക്കുള്ളിൽ കൂണു പോലെ ആരാധനാലയങ്ങൾ ഉയരുന്ന അപകടകരമായ സ്ഥിതിയുണ്ടാകും ; പുന:പരിശോധിക്കണം: ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി

സ്വന്തം ലേഖകൻ

കോട്ടയം:ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും പുതുക്കുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം പുന: പരിശോധിക്കണമെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി വിശദമായ ചർച്ച നടത്തിയ ശേഷം മാത്രമേ തീരുമാനം എടുക്കാവൂ.

സർക്കാർ തീരുമാനമായി മുന്നോട്ടു പോയാൽ രണ്ട് ഷർട്ടുകൾക്കുള്ളിൽ കൂണു പോലെ ആരാധനാലയങ്ങൾ
ഉയരുന്ന അപകടകരമായ സ്ഥിതി കേരളത്തിലുണ്ടാവും. മദ്യ ലൈസൻസ് ഉദാരമാക്കി കേരളത്തെ ലഹരിക്ക് അടിമയാക്കിയതിന് പിന്നാലെ മതഭ്രാന്താലയമാക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ ഗൗരവവും സങ്കീർണ്ണവുമായ ഒരു വിഷയമാണിത്. ആരാധനാലയങ്ങളുടെ നിർമ്മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. 2021 ലെ ഈ തീരുമാനത്തിനെതിരായ കോടതി സ്റ്റേ നീങ്ങിയതോടെയാണ് വീണ്ടും സർക്കാർ നടപടിക്ക് വഴിതെളിഞ്ഞത്.

ആരാധനങ്ങൾ പണിയുന്നതിന് അനുവാദം നൽകുന്നത് പോലീസ് അന്വേഷണ ശേഷം ജില്ലാ ഭരണകൂടമാണ്. ഏറെക്കുറെ പഴുതടച്ച ഒരു സംവിധാനമായിരുന്നു അത്. അതിനുപകരമാണ് തദ്ദേശ ഭരണസമിതിക്ക് ആ അധികാരം നൽകുന്നത്.

കേരളത്തിലെ പല ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കും വിള നിലമാകുന്നത് ആരാധനാലയങ്ങളുടെ മറവിൽ ആയിരുന്നു എന്ന നടുക്കുന്ന സത്യം നമ്മുടെ മുന്നിലുണ്ട്. വിശ്വാസ സംരക്ഷണ കവചം രാജ്യത്തെ തകർക്കുന്നതിനുള്ള വിഘടനവാദ യോഗങ്ങൾക്ക് പരിച ആക്കിയ അനവധി അനുഭവങ്ങൾ സംസ്ഥാനത്തുണ്ട്.വളരെആശങ്കപ്പെടുത്തുന്നത് ഈ മുൻ അനുഭവങ്ങളാണ്.

ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടർ അധികാരികമായ അന്വേഷണത്തെ തുടർന്ന് എടുത്തിരുന്ന തീരുമാനമാണ് ഭരണസമിതികൾ ഇനി വോട്ടിട്ട് തീരുമാനിക്കുന്നത്. ഇരുമുന്നണികളുടെയും പഴയ സമീപനങ്ങൾ ഇക്കാര്യത്തിൽ എന്തായിരിക്കുമെന്ന് ഇതുവരെയുള്ള സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിനാൽ കോടതി അനുമതിയുടെ പിൻബലത്തിൽ സർക്കാർ മുന്നോട്ടുപോകരുത്. 2021 ലെ ഇത് സംബന്ധിച്ച തീരുമാനം ഉപേക്ഷിക്കണമെന്നും ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി പറഞ്ഞു.