രാജ്യത്തെ യുവാക്കളില്‍ വിശ്വാസമുണ്ട്…! ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും; അവിടെ ത്രിവര്‍ണ പതാക പാറുന്നത് വിദൂരമല്ലെന്ന് മോദി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഖത്തര്‍ ലോകകപ്പ് പോലൊന്നിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. അവിടെ ത്രിവര്‍ണ പതാക പാറിക്കളിക്കുന്ന കാലം വിദൂരമല്ല. മേഘാലയയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കായിക മേഖല വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദ്രുതഗതിയില്‍ നടത്തി വരുന്നുണ്ട്. കൂടാതെ രാജ്യത്തെ ആദ്യ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഖത്തര്‍ ലോകകപ്പിനെക്കുറിച്ച് വാചാലനായ അദ്ദേഹം വരും കാലങ്ങളില്‍ ഇന്ത്യയും ഫുട്ബാള്‍ ലോകകപ്പില്‍ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കും എന്ന് വ്യക്തമാക്കി. നിലവിലെ ഖത്തര്‍ ലോകകപ്പില്‍ വിദേശ ടീമുകള്‍ക്കായാണ് ഇന്ത്യക്കാര്‍ ആഹ്ളാദിക്കുന്നത്.
എന്നാല്‍ ആ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടായി ആഗോള കായിക മത്സരങ്ങള്‍ക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്ന ദിനം വിദൂരമല്ല. അക്കാര്യത്തില്‍ രാജ്യത്തെ യുവാക്കളില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഫൈനല്‍ ഖത്തറില്‍ അരങ്ങേറാനിരിക്കേ ഷില്ലോങിലെ മൈതാനത്തില്‍ ഫുട്ബാള്‍ ആരാധകര്‍ക്കിടയില്‍ റാലി നടത്തുന്നത് യാദൃശ്ചികമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്തെ വികസന ശ്രമങ്ങളെ ഫുട്ബാളുമായി ഉപമിച്ചാണ് തന്റെ പ്രസംഗം പൂര്‍ത്തീകരിച്ചത്.