video
play-sharp-fill

മെസിക്കൊപ്പം ഗോളടിച്ച് മലയാളികളും….! ഫൈനല്‍ ദിനത്തില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയര്‍ കുടിച്ചത് 56 കോടിയുടെ മദ്യം; ഒറ്റ ദിവസം 21 കോടിയുടെ വര്‍ദ്ധന

മെസിക്കൊപ്പം ഗോളടിച്ച് മലയാളികളും….! ഫൈനല്‍ ദിനത്തില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയര്‍ കുടിച്ചത് 56 കോടിയുടെ മദ്യം; ഒറ്റ ദിവസം 21 കോടിയുടെ വര്‍ദ്ധന

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയര്‍ കുടിച്ചത് 56 കോടിയുടെ മദ്യം.

ഫുട്‌ബോള്‍ ആവേശം സിരകളില്‍ കൊഴുത്തുകയറിയപ്പോള്‍ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തില്‍ വന്ന വര്‍ദ്ധന 21 കോടിയോളം രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ദിവസങ്ങളില്‍ ശരാശരി 35 കോടിയും, ഞായറാഴ്ചകളില്‍ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകള്‍ വഴിയുള്ള വില്പന. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്പന ശാലകള്‍ വഴി കഴിഞ്ഞ ഞായറാഴ്ച വിറ്റത് 50 കോടിയുടെ മദ്യമാണ്.

ശനിയാഴ്ച വെയര്‍ഹൗസുകളില്‍ നിന്ന് ബാറുകള്‍ വാങ്ങിയത് ആറു കോടിയുടെ മദ്യവും. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയല്‍ മാറ്റം വന്നു.

രാത്രിയിലാണ് വില വര്‍ദ്ധന നടപ്പാക്കാനുള്ള നിര്‍ദ്ദേശം വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും റീജിയണല്‍ മാനേജര്‍മാര്‍ക്കും കിട്ടിയത്. പുതുക്കിയ വില കണക്ക് കൂട്ടാന്‍ ബെവ്‌കോ ഐ.ടി വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നതനിടെയാണ് ലോക കപ്പ് ഫൈനല്‍ എത്തുന്നത്. കൂടുതല്‍ വില്പന നടന്ന ഷോറൂമുകള്‍ ഏതെല്ലാമെന്ന് തിട്ടപ്പെടുത്തി വരുന്നേയുള്ളു.